മദീന ഒ.ഐ.സി.സി കോൺഗ്രസ് 139-ാം ജന്മദിനം ആഘോഷിച്ചു


മദീന: ഒ.ഐ.സി.സി മദീന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം ജന്മദിനം പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു. .ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ടയുടെ വസതിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സിയാദ് കായംകുളം അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുട്ടി മുനീർ, ജനറൽ സെക്രട്ടറി ആദിൽ ചടയമംഗലം, റീജ്യണൽ മെമ്പർ ബഷീർ പുൽപ്പള്ളി, സെക്രട്ടറിമാരായ നൗഷാദ് കണിയാപുരം, നാസർ വയനാട്, റാഫി പുൽപ്പള്ളി, സക്കീർ അരീക്കോട്, ഫിറോസ് ബാബു, ഫാറൂഖ് കോഴിക്കോട് എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും, ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും അറിയിച്ചു.


Read Previous

റിയാദ് പ്രവാസി വെൽഫെയർ പുതുവർഷ കലണ്ടർ പ്രകാശനം

Read Next

സൗദിയില്‍ ഇന്നു മുതല്‍ ഡീസലിന് ലിറ്ററിന് 1.15 റിയാല്‍ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »