പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; പി. വിജയൻ ക്രമസമാധാന ചുമതലയിലേക്ക്; എസ്. ശ്രീജിത്ത് ജയിൽ മേധാവി; എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ പൂർണ ചുമതല



തിരുവനന്തപുരം: ഐ.എ,എസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ ഐ.പി.എസ് തലത്തിലും വൻ അഴിച്ചുപണിയുമായി സർക്കാർ. എ.ഡി.ജി.പി തലം മുതൽ എസ്.പിമാർ വരെയുള്ള 30 മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എ.ഡി.ജി.പിയായി പി. വിജയനെ നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയുമുണ്ട്. എസ്. ശ്രീജിത്താണ് പുതിയ ജയിൽ മേധാവി . ബൽറാംകുമാർ ഉപാദ്ധ്യായയെ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായി നിയമിച്ചു. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ പൂർണ ചുമതല നൽകി.


ദിനേന്ദ്ര കശ്യപാണ് ഇന്റലിജൻസ് മേധാവി. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റ് ഐ.ജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐ.ജിയാക്കി. ഇന്റലിജൻസ് ഐ.ജിയായിരുന്ന എസ്.ശ്യാംസുന്ദറാണ് ക്രൈംബ്രാഞ്ച് ഐ.ജി. ആർ.നിശാന്തിനി ഇന്റലിജൻസ് ഐജിയാകും. ഡി.ഐ.ജി യതീഷ് ചന്ദ്രയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. നിലവിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ.കാർത്തികിനെ തൃശൂർ റേഞ്ച് ഡി.ഐ.ജിയാക്കി. ടി.നാരായണനാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.എറണാകുളം റേഞ്ച് ഡി.ഐ.ജിയായിരുന്ന അരുൾ ആർ.ബി കൃഷ്ണയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയാക്കി.

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.ഷൗക്കത്തലിയാണ് കോഴിക്കോട് കമ്മിഷണർ. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസറായിരുന്ന പ്രശാന്തൻ കാണി.ബി.കെയാണ് തിരുവനന്തപുരം റൂറൽ മേധാവി. ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയാക്കി.ഷാജി സുഗുണൻ കൊല്ലം എസ്.പി, ടി.കെ.വിഷ്ണു പ്രദീപ് ആലപ്പുഴ എസ്.പി, എ.അബ്ദുൾ റാഷി പാലക്കാട് എസ്.പി., എസ്.ദേവമനോഹർ വയനാട് എസ്.പി, ബി. കൃഷ്ണകുമാർ റെയിൽവേ എസ്.പി, പി. നിതിൻരാജ് കാസർകോട് എസ്.പി, അനുജ് പളിവൽ പൊലീസ് ആസ്ഥാനത്തെ ക്രമസമാധാനചുമതലയുള്ള എ.ഐ.ജി, ടി.ഫറാഷ് തീരദേശ പൊലീസ് എ.ഐ.ജി, എം.പി. മോഹനചന്ദ്രൻനായർ ക്രൈംബ്രാഞ്ച് എസ്.പി (കോഴിക്കോട് വയനാട് ), മുഹമ്മദ് നദീമുദീൻ തൃശൂർ എസ്.പി, ഉമേഷ് ഗോയൽ കണ്ണൂർ എസ്.പി, ഡോ.എ.നസീം ഇടുക്കി എസ്.പി, സി.എസ്.ഷാഹുൽ ഹമീദ് ക്രൈംബ്രാഞ്ച് എസ്.പി (തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഒന്ന്).


Read Previous

മന്ത്രി അഴിമതിക്കാരനെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടേണ്ടിവരും: മുൻ ഡിജിപി എ ഹേമചന്ദ്രൻ

Read Next

പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »