ഹജ്ജിനെത്തിയ മലയാളി മദീനയിൽ മരിച്ചു, വിട പറഞ്ഞത് മലപ്പുറം സ്വദേശി


റിയാദ്: ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു. മലപ്പുറം തെന്നല സ്വദേശി മണ്ണിൽകുരിക്കൽ അബൂബക്കർ (66) ആണ് മദീനയിൽ മരിച്ചത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായി രുന്നു. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.

ഹൃദയാഘാതത്തെ തുടർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും കൂടെ ഹജ്ജിന് എത്തിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ കെഎ സലീമിൻ്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നുണ്ട്. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Read Previous

ഇറാൻ്റെ ആറ് സൈനിക വിമാനത്താവളങ്ങളിൽ ഇസ്രായേൽ ആക്രമണം; 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തു

Read Next

ഇറാനിലെ യുഎസ് ആക്രമണം, ​ഗൾഫ് നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസി‍ഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »