ഉംറക്ക് ശേഷം നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു


ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തി രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീർഥാടക മരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ (69) ആണ് മരിച്ചത്. ഉംറ കർമങ്ങ ൾക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തിനായി കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക യായിരുന്നു.

ഉടൻ അബ്ഹൂര്‍ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10 ദിവസമായി ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തി യാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Read Previous

ഹൃദയാഘാതം മൂലം മലയാളി ഉംറ തീർഥാടകൻ മരിച്ചു

Read Next

നിയമ നടപടികൾ നേരിടുന്നത് 40,000ലധികം പ്രവാസികൾ, സൗദിയിൽ താമസ, തൊഴിൽ പരിശോധനകൾ ശക്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »