മിഅ’ റിയാദ് കലണ്ടർ പ്രകാശനം നടത്തി.


റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷൻ(മിഅ) റിയാദ് 2025 കലണ്ടർ പ്രകാശനം നടത്തി. റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി നാസർ വണ്ടൂർ, ഉപദേശക സമിതി അംഗം സിദ്ദീഖ് കല്ലുപറമ്പൻ, നിർവാഹക സമിതി അംഗം ഹർഷദ് ബഹസൻ തങ്ങൾ തുടങ്ങിയവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു.

മിഅ റിയാദ് വർക്കിങ്ങ് പ്രസിഡന്റെുമാരായ അ സൈനാർ ഒബയാർ, സൈഫുന്നിസ സിദ്ദീഖ്, ഭരണ സമിതി അംഗങ്ങളായ ഹബീബുറഹ്മാൻ, മജീദ് മണ്ണാർമല, സമീർ മാളിയേക്കൽ, അബ്ദുൾ മജീദ്‌ ചോല, ശിഹാബുദ്ദീൻ.എ. പി, അബ്ദുൾ നാസർ.വി, സൈഫുള്ള, മജീദ് .കെ.പി തുടങ്ങിയവർ സംസാരിച്ചു.

നിസാം കോട്ടക്കൽ, സുനിൽ ബാബു എടവണ്ണ, അൻവർ സാദത്ത് വെട്ടം, ഷമീർ കല്ലിങ്ങൽ, റിയാസ് വണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. ‘മിഅ’ റിയാദ് പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമർ അലി അക്ബർ നന്ദിയും പറഞ്ഞു.


Read Previous

7697-ാം നമ്പർ തടവുകാരൻ, കിടന്നുറങ്ങിയത് തറയിൽ; ‘തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’: അല്ലു അർജുൻ

Read Next

തൃശൂർ ജില്ല സൗഹൃദവേദി കുടുംബസംഗമം: അംഗത്വ ക്യാമ്പയിനും, പുതുവർഷ കലണ്ടർ പ്രകാശനവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »