മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ വിവാഹിതനായി; മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ഇന്ന് ഗുരുവായൂരില്‍


തൃശൂര്‍: മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി. ഗുരുവായൂരില്‍ രാവിലെ ആയിരുന്നു താലികെട്ട്.

അനില്‍കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകമാണ് മകന്‍ന്റെ വിവാഹം. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും ഇന്ന് ഗുരുവായൂരില്‍. റവന്യു മന്ത്രി എ പി അനില്‍കുമാറിന്റെയും പ്രസീജയുടെയും മകന്‍ ഡോ.അര്‍ജുനും മലപ്പുറം കാളികാവ് തൊട്ടാപ്പശേരി മുരളീധരന്റെയും മിനിയുടെയും മകള്‍ ഡോ. നിരോഷയും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും ഗുരുവായൂരിലെത്തുന്നത്.

എല്ലാ മാസവും ഏതെങ്കിലുമൊരു ദിവസം ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നത് നിര്‍ബന്ധമുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഗുരുവായൂരില്‍ എത്തുന്നത്. എല്ലാ മാസവും ദര്‍ശനം നിര്‍ബന്ധമാക്കിയിട്ടുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇന്നാണ് ദര്‍ശനത്തിനെത്തുന്നത്.

എല്ലാ മലയാള മാസം ഒന്നാം തീയതിയും ദര്‍ശനം പതിവുള്ള രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം നടത്തിയിരുന്നു. ഇന്ന് അദ്ദേഹവും ദര്‍ശനം നടത്തും. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവരും ഇന്ന് ഗുരുവായൂര്‍ ദര്‍ശനത്തിനുണ്ട്.


Read Previous

ഒരു വർഷം വീട്ടമ്മ നടന്നത് ഇടുപ്പിൽ ഒടിഞ്ഞിരുന്ന സൂചിയുമായി! പകുതി മാത്രം പുറത്തെടുത്ത് ഡിസ്ചാർജ് ചെയ്തു; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ!

Read Next

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »