മൂസക്കുട്ടി നെല്ലിക്കാപറമ്പിലിന് മാസ് റിയാദ് സ്വീകരണം നൽകി


റിയാദ്: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുകയും തുടർന്ന് നാട്ടിൽ സ്വന്തമായി കച്ചവടവും പൊതുപ്രവർത്തനങ്ങളുമായി ജീവിത യാത്രക്കിടയിൽ ഹൃസ്വ സന്ദർശനത്തിനായി റിയാദിൽ എത്തിയ മാസ് റിയാദ് സ്ഥാപകരിലെരാളും ദീർഘകാലം സംഘടനയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത മൂസക്കുട്ടി നെല്ലിക്കാപറമ്പിലിനെ മാസ് റിയാദ് ഭാരവാഹികളും പ്രവർത്തകരും സ്വീകരണം നൽകി.

മലാസ് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് പ്രസിഡന്റ് ജബ്ബാർ കക്കാട് അധ്യക്ഷത വഹിച്ചു. മാസ് രക്ഷാധികാരി അശ്റഫ് മേച്ചേരി സ്വീകരണ ചടങ്ങ് ഉൽഘാടനം ചെയ്തു. ഭാരവാഹികളായ ഉമ്മർ കെടി, സുഹാസ് ചേപ്പാലി, യദി മുഹമ്മദ്, സലാം പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, ഷംസു കാരാട്ട്, സത്താർ കാവിൽ, ഷമീർ എകെ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സ്വീകരണ ചടങ്ങിന് നന്ദി അറീയിച്ച് കൊണ്ട് മൂസക്കുട്ടി സംസാരിച്ചു. സംഘടന ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും കൺവീനർ സാദിഖ് സി.കെ നന്ദിയും പറഞ്ഞു.


Read Previous

എബിവിപിക്ക് തിരിച്ചടി; ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൻഎസ് യുഐക്ക്

Read Next

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ്’ ശരിയുടെ പക്ഷത്ത് നിന്ന് പ്രവർത്തിച്ച ദേശീയവാദിയും മതേതരവാദിയും: റിയാദ് ഒഐസിസി തൃശ്ശൂർ ജില്ല കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »