ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: വളര്‍ത്തുപൂച്ച പാമ്പിനെ കടിച്ച് കൊന്ന് വീടിന്റെ പരിസരത്ത് കൊണ്ടുവന്നിട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് ഒന്നിലധികം പാമ്പുകളുമായി വരുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം.

ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം. തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടില്‍ നിഷയുടെ വളര്‍ത്തു പൂച്ചകളാണ് പാമ്പുകളെ പിടികൂടിയത്. ഒരു മണിക്കൂറിനുള്ളില്‍ അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്ന് എട്ടു പാമ്പുകളെയാണ് പിടികൂടിയത്.
പാമ്പുപിടിത്തക്കാരന്‍ രാജേഷ് തിരുവാമന സ്ഥലത്തെത്തി 3 പാമ്പുകളെ കൂടി പിടികൂടി. ഒരു പാമ്പ് രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. നിഷയുടെ വീടിനോട് ചേര്‍ന്ന് കാടുവളര്‍ന്ന് കിടക്കുന്ന പുരയിടത്തില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്.
അമ്മപ്പൂച്ച പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിഷ പരിസരം മുഴുവന്‍ പരിശോധന നടത്തി. അതിനിടെ രണ്ട് പൂച്ച കുഞ്ഞുങ്ങളും പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് കണ്ടു. അര മണിക്കൂറിനുള്ളില്‍ നാല് പാമ്പുകളെ പിടികൂടിയതോടെയാണ് രാജേഷിനെ വിളിച്ചു വരുത്തിയത്. പാമ്പുകള്‍ ചത്ത നിലയിലായിരുന്നുവെന്നു നിഷ പറഞ്ഞു. അണലി ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. പാമ്പുകളുടെ ശല്യം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
