നീറ്റ് പരീക്ഷ മാർഗ നിർദ്ദേശക ക്ലാസ്


റിയാദ് : ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വേണ്ടി MES റിയാദ് ചാപ്റ്ററും ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാർഗ നിർദ്ദേശക ക്ലാസ് ഏപ്രിൽ 29 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് അലിഫ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു

നീറ്റ് പരീക്ഷ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയിൽ സമയം ലാഭിക്കാനും പിഴവുകൾ ഒഴിവാക്കാനും ഉള്ള മാർഗങ്ങൾ, നീറ്റ് അവസാന വട്ട ഒരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ്. നീറ്റ് പരീക്ഷ പരിശീലന രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള ടാർഗറ്റ് ഗ്ലോബൽ അക്കാദമിയിലെ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.

കഴിഞ്ഞ 12 വർഷമായി കേരളത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ടാർഗറ്റ് ലേർണിങ് സെന്ററിന്റെ പുതിയ കാൽവെപ്പാണ് റിയാദിൽ ആരംഭിച്ച ടാർഗറ്റ് ഗ്ലോബൽ അക്കാ ദമി. NEET/JEE/CUET/SAT തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരും കരിയർ ഗൈഡ ൻസ് രംഗത്തെ സർട്ടിഫൈഡ് ട്രെയിനേഴ്സും അടങ്ങിയ ടീം ആണ് ടാർഗറ്റ് ഗ്ലോബൽ അക്കാദമി.

ക്ലാസിൽ പങ്കെടുക്കാൻ രജിസ്ട്രേഷന് വേണ്ടി 0595332045 എന്ന നമ്പറിൽ ബന്ധപെടണ മെന്ന് . പ്രവേശനം സൗജന്യമാണ്. ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. നീറ്റ് പരീക്ഷയുമായി ബന്ധപെട്ട് പ്രവാസി വിദ്യാർത്ഥിക ൾക്കും രക്ഷിതാക്കൾക്കും ഉള്ള സംശയങ്ങളും ആശങ്കകളും ദുരീകരിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ മുനീർ എം.സി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഫൈസൽ, ⁠സൈനുൽ ആബിദ്, ⁠മുനീർ എം സി ,⁠സച്ചിൻ അഹമ്മദ് സി, ⁠ഷമീർ ഇ എസ് എന്നിവര്‍ പങ്കെടുത്തു


Read Previous

ഒ ഐ സി സി തിരൂരങ്ങാടി “കാളിംഗ് ബൂത്ത്” ശ്രദ്ധേയമായി.

Read Next

71 കുറഞ്ഞ ശതമാനമല്ല’: കേരളത്തിൽ പോളിങ് കുറഞ്ഞുവെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍#Sanjay Kaul On Polling Percentage

Leave a Reply

Your email address will not be published. Required fields are marked *

Most Popular