കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; സൗമന്‍ സെന്നിനെ നിയമിക്കാന്‍ ശുപാര്‍ശ


ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്നിനെ നിയമിക്കാന്‍ കൊളിജീയം ശുപാര്‍ശ. അഞ്ച് പുതിയ ജഡ്ജിമാരെയും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. അലഹ ബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് കുമാര്‍ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രേവതി പി. മൊഹിതെ ദേരെയെ മേഘാലയ ഹൈക്കോ ടതി ചീഫ് ജസ്റ്റിസായുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എം. എസ് സോനക്കിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സംഗം കുമാറിനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Read Previous

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും; ഉഭയക്ഷി ബന്ധത്തിലെ നാഴികക്കല്ലെന്ന് നേതാക്കള്‍

Read Next

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തുവെന്ന് സൂചന; വന്‍ ദുരന്തം ഒഴിവായതില്‍ ആശ്വാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »