റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.


റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ ആലപ്പുഴ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് കോർഡിൻറ്റർ നൗഫൽ പാലക്കാടൻ , വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ , ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.

രക്ഷധികാരികളായ അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്,വി ജെ നസറുദ്ധീൻ സുലൈമാൻ ഊരകം എന്നിവർ പുതിയ ഭരണസമതിയെ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷഫീഖ് കിനാലൂർ , ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടൻ , ട്രെഷറർ ജയൻ കൊടുങ്ങല്ലൂർ , ചീഫ് കോ-ഓർഡിനേറ്റർ നാദിർ ഷാ റഹിമാൻ എന്നിവരാണ് മുഖ്യ ഭാരവാഹികൾ .

വൈസ് പ്രസിഡന്റ് കനകലാൽ, ജോ. സെക്രട്ടറി ഷിബു ഉസ്മാൻ, അക്കാദമിക് കൺവീനർ സുലൈമാൻ ഊരകം, കൾച്ചറൽ കൺവീനർ മുജീബ് താഴത്തേതിൽ , ഇവൻറ് കൺവീനർ ഷംനാദ് കരുനാഗപ്പള്ളി , വെൽഫെയർ കൺവീനർ ജലീൽ ആലപ്പുഴ, മുഖ്യ രക്ഷാധികാരി വി ജെ നസറുദ്ദിൻ എന്നിവരാണ് സഹഭാരവാഹികൾ.

ചടങ്ങിൽ നൗഫൽ പാലക്കാടൻ സ്വാഗതവും ജയൻ കൊടുങ്ങല്ലുര്‍ നന്ദിയും പറഞ്ഞു.


Read Previous

പാര്‍ട്ടി വിടാതെ നൂറു ശതമാനം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നില്‍ക്കേണ്ടതായിരുന്നു; അനില്‍ ആന്റണിയെ അനുകൂലിച്ചും അനുകൂലിക്കാതെയും ശബരീനാഥന്‍

Read Next

പി സി ഡബ്ലിയു എഫ് ദമാം ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular