എം.ഇ.എസ് റിയാദ് ചാപ്റ്ററിന് നവ നേതൃത്വം, ടി.എം അഹമ്മദ്‌ കോയ പ്രസിഡണ്ട്‌, നവാസ് റഷീദ് ജനറൽ സെക്രട്ടറി


റിയാദ്: വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന എം. ഇ. എസ് റിയാദ് ചാപ്റ്റർ വാർഷിക പൊതുയോഗവും പുനഃസംഘടനയും നടത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ 22 ലക്ഷത്തിൽപരം രൂപയുടെ വിദ്യാഭ്യാസ – ജീവകാ രുണ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ജനറൽ സെക്രട്ടറി സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

തുടർന്ന് നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.എം. അഹമ്മദ് കോയ സിറ്റി ഫ്ലവർ (പ്രസിഡണ്ട്), നവാസ് റഷീദ് (ജനറൽ സെക്രട്ടറി), ഫൈസൽ പൂനൂർ (ട്രഷറർ), ടി.എസ്. സൈനുൽ ആബിദ്, ഡോ. അബ്ദുൾ അസീസ് (വൈസ് പ്രസിഡന്റുമാർ), ഷെഫീഖ് പാനൂർ, മുഹമ്മദ് ഖാൻ (സെക്രട്ടറിമാർ), ഷമീം മുക്കം (സ്കോളർഷിപ്പ് കമ്മിറ്റി ചെയർമാൻ), അബ്ദുൽ റഹ്മാൻ മറായി, ഫൈസൽ അബ്ദു (കൺവീനർമാർ), ഫൈസൽ പൂനൂർ (സകാത്ത് കമ്മിറ്റി ചെയർമാൻ), മുജീബ് മൂത്താട്ട്, ഹബീബ് പിച്ചൻ, മുഹമ്മദ് നിഷാൻ (കൺവീനർമാർ), അബ്ദുൽ നിസാർ വെങ്ങേരി (എഡ്യുക്കേഷൻ വിങ് ചെയർമാൻ), അബൂബക്കർ മഞ്ചേരി, യതി മുഹമ്മദ് (കൺവീ നർമാർ), ഷെഫീഖ് പാനൂർ (സോഷ്യൽ കമ്മിറ്റി ചെയർമാൻ), അബ്ദുൽഖാദർ കുട്ടശ്ശേരി, സഗീർ അലി വണ്ടൂർ, മുനീബ് ബി.എച്ച് (കൺവീനർമാർ), അസ്‌കർ അലി (ഐ.ടി.വിങ് ചെയർമാൻ), അമീർ ഖാൻ, സുഹാസ് ചേപ്പാലി (കൺവീനർമാർ), സലിം പള്ളിയിൽ (മീഡിയ & പബ്ലിക് റിലേഷൻസ് കമ്മിറ്റി ചെയർമാൻ),

അബ്ദുൽ സലാം ഇടുക്കി (കൺവീനർ), ഡോ. സൈനുൽ ആബിദ്, ജലാലുദ്ദീൻ ബർഷാനി, മുഹിയുദ്ദീൻ സഹീർ, ഷാജു കെ.സി, ഹിദാഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി), എൻജി. അബ്ദുൽ റഹ്മാൻകുട്ടി (മുഖ്യ രക്ഷാധികാരി), ഐ. പി. ഉസ്‌മാൻ കോയ, എൻജി. മുഹമ്മദ് ഇഖ്‌ബാൽ, എൻജി. ഹുസൈൻ അലി, നിസാർ അഹമ്മദ്, പി. പി. ഹബീബ് റഹ്‌മാൻ (രക്ഷാധികാരികൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പ്രസിഡന്റ് അഹമ്മദ് കോയ അധ്യക്ഷനായി. ടി.എസ്. സൈനുൽ ആബിദ് സ്വാഗതവും നവാസ് റഷീദ് നന്ദിയും രേഖപ്പെടുത്തി. എം.ഇ.എസ് റിയാദ് ചാപ്റ്റർ ഭാരവാഹികൾ ഇടത്ത് നിന്ന് ടി.എം. അഹമ്മദ് കോയ സിറ്റി ഫ്ലവർ (പ്രസിഡണ്ട്),നവാസ് റഷീദ് (ജനറൽ സെക്രട്ടറി), ഫൈസൽ പൂനൂർ (ട്രഷറർ)


Read Previous

യാംബു പുഷ്പമേള; പത്തു നാള്‍ കൂടി, സന്ദർശകരുടെ പ്രവാഹം.

Read Next

ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഖത്തറും ഇന്ത്യയും; പ്രോട്ടോക്കോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി ഖത്തർ അമീറിനെ സ്വീകരിച്ച് നരേന്ദ്ര മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »