യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു


ദുബൈ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്​. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ അംഗീകാരം നൽകി.

ഷമ്മ ബിൻത്​ സുഹൈൽ അൽ മസ്​റൂയിയെ സാമൂഹിക വികസന മന്ത്രിയായി നിയമിച്ചു. സാലിം ബിൻ ഖാലിദ്​​ അൽ ഖാസിമി സാംസ്കാരിക, യുവജനകാര്യ മന്ത്രിയാകും. കാബിനറ്റ്​ സെക്രട്ടറി ജനറലായ മർയം ബിൻത്​ അഹ്​മദ്​ അൽ ഹമ്മദിയെ സഹമന്ത്രിയായി നിയമിച്ചു. നിർമിത ബുദ്ധി വകുപ്പ്​ മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലമക്ക്​ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഡയറക്ടർ ജനറൽ എന്ന അധിക പദവി കൂടി നൽകി.

കോംപറ്റീറ്റീവ്​നെസ്​ കൗൺസിൽ ചെയർമാനായി അബ്​ദുല്ല നാസർ ലൂട്ടയെ നിയമിച്ചു. മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹെസ്സ ബു ഹാമിദിനും നൂറ അൽ കാബിക്കും ശൈഖ്​ മുഹമ്മദ്​ നന്ദി അറിയിച്ചു. ഇരുവരും സഹമന്ത്രിമാരായി മന്ത്രിസഭയിൽ തുടരും.


Read Previous

നെയ്യാറ്റിൻകര സ്വദേശി റിയാദിൽ നിര്യാതനായി

Read Next

റിയാദിൽ ആരംഭിച്ച നാലു ദിവസത്തെ ലീപ് സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്നത് 45 അംഗ പ്രതിനിധി സംഘം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »