അമ്പലപ്പുഴയില്‍ നോ കണ്‍ഫ്യൂഷന്‍, വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും’


ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയത്തില്‍ ഒരു കണ്‍ഫ്യൂഷനും ഇല്ലെന്നും ഏറെ വാശിയേറിയ പോരാട്ടത്തില്‍ അഭിമാനകരമായ വിജയം നേടുമെന്നും എല്‍ഡിഎഫ് സ്ഥാനര്‍ഥി എച്ച് സലാം എംഎല്‍എ. എല്‍ ഡി എഫ് 62000 ലധികം വോട്ട് നേടും. ബിജെപി- യുഡിഎഫ് ഡീലിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്‍ നേടുന്ന ബിജെപിയുടെ വോട്ടിന്റെ അളവിനനു സരിച്ച് ഭൂരിപക്ഷത്തില്‍ വ്യത്യാസം വരുമെന്നും എച്ച് സലാം പറഞ്ഞു.

5000ല്‍ കൂടുതല്‍ ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയാല്‍ എല്‍ഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. ബിജെപി 20000 ന് മുകളില്‍ നേടിയാല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 10000 കടക്കും.. മാധ്യമങ്ങള്‍ക്ക് ഒരു കണ്‍ഫ്യൂഷനും വേണ്ട. അമ്പലപ്പുഴ ഇടതോരം ചേരും.. രാഷ്ട്രീയ നെറിവ് കാണിക്കും..വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും.’ സലാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ..

അമ്പലപ്പുഴ മണ്ഡലത്തിൽ എൽ ഡി എഫ് വിജയത്തിൽ ഒരു കൺഫ്യൂഷനും ഇല്ല. ഏറെ വാശിയേറിയ പോരാട്ടത്തിൽ അഭിമാനകരമായ വിജയം നേടും..

എൽ ഡി എഫ് 62000 ലധികം വോട്ട് നേടും. BJP, UDF ഡീലിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർഥി ജി സുധാകരൻ നേടുന്ന ബി ജെ പി യുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും.

5000 ൽ കൂടുതൽ BJP വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ എൽ ഡി എഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.

BJP 20000 ന് മുകളിൽ നേടിയാൽ എൽ ഡി എഫ് ഭൂരിപക്ഷം 10000 കടക്കും..

മാധ്യമങ്ങൾക്ക് ഒരു കൺഫ്യൂഷനും വേണ്ട.

അമ്പലപ്പുഴ ഇടതോരം ചേരും..

രാഷ്ട്രീയ നെറിവ് കാണിക്കും..

വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും..

അമ്പലപ്പുഴയിൽ എല്ലാ ജാതി, മത വിഭാഗത്തിലുമുള്ള മനുഷ്യർ എൽ ഡി എഫ് സ്ഥാനാർഥിയായ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇടതുപക്ഷക്കാരും ഇടതുപക്ഷം അല്ലാത്ത ഒരു വിഭാഗം മനുഷ്യരുടെയും വോട്ടുകൾ ലഭിച്ചിട്ടുണ്ട്..

വിജയം ഉറപ്പ്‌..

എൽ ഡി എഫ് തുടരും..

അമ്പലപ്പുഴ വളരും..

അമ്പലപ്പുഴയിൽ ഉയർന്നു വന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിൽ നേരും നെറിവുമാണ് ജീവിതത്തിൽ പ്രധാനമെന്ന് കരുതി വിവേകപൂർവ്വം പിന്തുണച്ച എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും നന്ദി..

നമ്മുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകൽ ഒരു മാസക്കാലം പ്രവർത്തിച്ച എൽ ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും മനസ് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..

എച്ച്. സലാം


Read Previous

കേരളം ബിജെപി പിടിക്കും; എല്‍ഡിഎഫും യുഡിഎഫും പരാജയ ഭീതിയില്‍; ബംഗാള്‍ റാലിയില്‍ നരേന്ദ്ര മോദി

Read Next

അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »