‘ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും’; ഈസ്റ്റർ ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ


ക്രിസ്തുവിന്റെ ക്രൂശുമരണം ഓർമ്മപ്പെടുത്തി ഈസ്റ്റർ ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും’ എന്ന വരികളോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഉയർത്തെഴുനേൽപ്പിന് മുൻപ് യേശുക്രിസ്തു അനുഭവിച്ച യാതനകൾ ഒന്നൊന്നായി രാഹുൽ ഓർമ്മപ്പെടുത്തുന്നു.


‘ചാട്ടവാറിനടിച്ചു, കുന്തത്താൽ കുത്തി, കുരിശിലേറ്റി, ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും. രക്തം വീണ മണ്ണിൽ ജീവൻ മുളയ്ക്കാതെയും പോകില്ലല്ലോ. എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ദിന ആശംസകൾ’ എന്നാണ് രാഹുൽ വിഡിയോയിൽ പറയുന്നത്. സമൂഹം തന്നെ ക്രൂശിലേറ്റുന്നതും തന്റെ ഉയർത്തെഴുന്നേൽപ്പുമാണ് രാഹുൽ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് കമന്റുകളിലെ പ്രതികരണം. രാഹുലിനെതിരെയുള്ള വിമർശനങ്ങളും കമന്റുകളിലുണ്ട്.

Easter2026 #RahulMankoottathil #EasterGreetings #MalayalamNews #KeralaPolitics #Malayalamithram #ഉയിർപ്പ് #ഈസ്റ്റർആശംസകൾ #രാഹുൽമാങ്കൂട്ടത്തിൽ


Read Previous

ഇറാനിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ; 120-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തു

Read Next

കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍; 15 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »