“ഇനിയൊരു പാവയാകാൻ ഇല്ല! ‘അമ്മ’യിൽ നിന്ന് പടിയിറങ്ങി ശ്വേത മേനോൻ; പറയാനുള്ളതെല്ലാം തുറന്നു പറയും’; പൊട്ടിത്തെറിച്ച് ശ്വേത



കൊച്ചി| അമ്മ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം രാജിവച്ചതായി നടി ശ്വേത മേനോന്‍. തനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.


അജണ്ട വച്ച് താരങ്ങളെ പുറത്താക്കാന്‍ നീക്കം നടന്നതായും ശ്വേത പറഞ്ഞു. ഇന്നുമുതല്‍ അമ്മയില്‍ അംഗമല്ലെന്നും കുറ്റാരോപിതര്‍ സംഘടന തിരിച്ചുപിടിക്കുകയാണ് ചെയ്തതെന്നും ശ്വേത പറഞ്ഞു. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളു. തനിക്ക് പാവയായി തുടരാനാവില്ല. ബാബുരാജിന്റെ കാലത്ത് സംഘടനയുടെ കണക്കുകളില്‍ കുഴപ്പമുണ്ടെന്നും ശ്വേത യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.


അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കെതിരെ അവിശ്വാസ പ്രമേയം വന്നപ്പോഴാണ് രാജിവച്ചതായി ശ്വേത യോഗത്തെ അറിയിച്ചത്. തുടര്‍ന്ന് മറ്റ് അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. വീണ്ടും അമ്മയില്‍ ആഭ്യന്തരകലാപം രൂക്ഷമായെന്നതാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്


Read Previous

ഡോ. ടി പി മുഹമ്മദിന്റെ ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ’ വായനക്കാരുടെ കൈകളിലേക്ക്; റിയാദിൽ പ്രകാശനം ചെയ്തു

Read Next

നീറ്റ് പരീക്ഷാ കേന്ദ്രത്തിലും ‘ഹൈടെക്’ തട്ടിപ്പ്; സുരക്ഷാക്കോട്ട ഭേദിച്ച് ആൾമാറാട്ടം: ഒൻപത് പേർ പിടിയിൽ!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »