സംസ്ഥാനത്ത് 89,839 പ്രവാസി വോട്ടർമാർ, കൂടുതൽ പേരും കോഴിക്കോട്‌, 35,793 പേര്‍ തൊട്ടുപിന്നിൽ മലപ്പുറമാണ്, 15,121 വോട്ടർമാര്‍ #Non Resident Voters In Kerala


കോഴിക്കോട് : സംസ്ഥാനത്ത് 89,839 പ്രവാസി വോട്ടർമാർ എന്ന് കണക്ക്. ഇതിൽ കൂടുതൽ പേരും കോഴിക്കോട്ടുകാരാണ്. 35,793 പേരാണ് കോഴിക്കോട്ടെ പ്രവാസി വോട്ടർമാർ. തൊട്ടുപിന്നിൽ മലപ്പുറമാണ്, 15,121 വോട്ടർമാരാണ് വിദേശത്തുള്ളത്. കണ്ണൂരിൽ 13,875 പ്രവാസി വോട്ടർമാരാണുള്ളത്.

ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്. ആകെയുള്ള 89,839 പ്രവാസി വോട്ടർമാരിൽ 83,765 പേർ പുരുഷന്മാരും 6,065 പേർ സ്ത്രീകളും ഒമ്പതുപേർ ട്രാൻസ്ജെൻഡേഴ്‌സുമാണ്.

തിരുവനന്തപുരം – 2194
കൊല്ലം – 1919
പത്തനംതിട്ട – 2238
ആലപ്പുഴ – 1799
കോട്ടയം – 1525
ഇടുക്കി – 325
എറണാകുളം – 2506
തൃശൂർ – 4018
പാലക്കാട് – 4457
മലപ്പുറം – 15,121
കോഴിക്കോട് – 35,793
വയനാട് – 779
കണ്ണൂർ – 13,875
കാസർകോട് – 3290
ആകെ – 89,839

തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുമ്പോൾ പരമാവധി വോട്ടർമാരെ നാട്ടിലെത്തി ക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിവിധ പ്രവാസി സംഘടനകൾ. ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള, മുസ്‍ലിം ലീഗിന്‍റെ ​പ്രവാസി സംഘടനയായ കെഎംസിസിയു​ടെ നേതൃത്വത്തിൽ വിമാനങ്ങൾ ചാർട്ടർ ചെയ്‌ത്‌ വോട്ടർമാരെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു.

മുൻ വർഷങ്ങളിലെ പോലെ പ്രത്യേക വിമാനം ഏർ​പ്പെടുത്തി വോട്ടർമാരെ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. വിവിധ പാർട്ടികളോട് അനുഭാവമുള്ള സംഘടനകളായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, കേളി, നവോദയ, പ്രതിഭ, സംസ്‌കൃതി, നവഭാരത് അടക്കമുള്ളവയും പ്രവാസികളെ എങ്ങനെയും നാട്ടിലെ ത്തിക്കാനുള്ള ശ്രമത്തിലാണ്.

അതിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഗർഫ് നാടുകളിൽ പോയി പ്രവാസികളോട് നേരിട്ട് വോട്ടഭ്യർഥിച്ചു. പല സ്ഥാനാർഥികളും പ്രവാസികളെ നേരിട്ട് വിഡിയോ കോൾ ​ചെയ്‌ത്‌ നാട്ടിലെത്തി വോട്ട്​ ചെയ്യാനാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

അതേ സമയം നാട്ടിലെത്താൻ കഴിയാത്ത വോട്ടർമാരുടെ വോട്ട് പലയിടങ്ങളിലും കള്ള വോട്ടായി രേഖപ്പെടുത്തിയതിന്‍റെ കോലാഹലങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉയർന്ന് കേട്ടതാണ്. ഇത് ഒഴിവാക്കാൻ പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.


Read Previous

ക്രിപ്റ്റോ കറൻസി തട്ടിപ്പ്; എൽഡിഎഫ് കൗൺസിലർ അറസ്‌റ്റിൽ #LDF Councilor Crypto Currency Fraud

Read Next

പെരുന്നാളിനായി കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട് റെഡി, കൈക്കും നഖങ്ങൾക്കും മുടിക്കും പ്രത്യേകം പ്രത്യേകം മൈലാഞ്ചി #Mehndi Cone Sale

Leave a Reply

Your email address will not be published. Required fields are marked *

Most Popular