തൃശ്ശൂരില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്ത് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി


റിയാദ്: ലീഡർ കെ. കരുണാകരന്റെ പുത്രി പത്മജ വേണുഗോപാലിനെ പാർട്ടിയിൽ കൊണ്ടുവന്നത് വഴി തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയസാധ്യത വർധിപ്പിക്കാമെന്ന ബി.ജെ.പി മോഹത്തിന് ഓർക്കാപ്പുറത്തേറ്റ കനത്ത പ്രഹരമാണ് കെ മുരളീധരന്‍റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വമെന്ന് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു.

പാർട്ടിയിലെ ജനകീയ നേതാക്കളിൽ മുൻനിരയിലുള്ള കെ. മുരളീധരനെ തൃശ്ശൂരിൽ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസ്‌ മുന്നോട്ടു വെക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വിളയാട്ടത്തിനു കേരളത്തില്‍ സ്ഥാനമില്ലന്നും പ്രത്യേകിച്ച് ലീഡറുടെ തട്ടകവും സംസ്ഥാനത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്‍റെ മണ്ണില്‍ വര്‍ഗീയത കുഴിച്ചുമൂടുമെന്നുള്ള പാര്‍ട്ടിയുടെ യുക്തമായ തിരുമാനത്തെ ഒ ഐ സി സി സ്വാഗതം ചെയ്യുന്നതായും പാര്‍ട്ടി തിരുമാനം അംഗീകരിച്ചുകൊണ്ട് എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും മാതൃകയായി മത്സരത്തില്‍ പിന്മാറി കെ മുരളിധരന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത ടി എന്‍ പ്രതാപനെ പ്രത്യേകം അഭിനന്ദിക്കുന്നു, എല്ലാ യു ഡി എഫ് സ്ഥാനര്തികളുടെ വിജയത്തിനായി ഒ ഐ സി സി പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു


Read Previous

ഓ ഐ സി സി റിയാദ്- പെരിന്തൽമണ്ണ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Read Next

‘എഴുന്നേറ്റ് നില്‍ക്കാനാകാത്ത ആള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാനാവുക?’; സിദ്ധാര്‍ഥ് കേസ് സിബിഐയ്ക്ക് വിടും, മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് അച്ഛന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »