ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ച് ബ്രൂ​​​​ണെ​​യ് ഒ​​​​രു വർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു കോ​​​​വി​​​​ഡ്-19 കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെയ്തില്ല.


ബ​​​​ന്ദ​​​​ർ സെ​​​​രി ബെ​​​​ഗ​​​​വാ​​​​ൻ: ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു കോ​​​​വി​​​​ഡ്-19 കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​തെ ബ്രൂ​​​​ണെ​​യ് ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ചു. ലോ​​​കം മു​​​ഴു​​​വ​​​ൻ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി ആ​​​ഞ്ഞ​​​ടി​​​ക്കു​​​ന്പോ​​​ൾ ബ്രൂ​​ണെ​​​യി​​​ൽ ആ​​​കെ 229 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ബ്രൂ​​​ണെ​​​യി​​​ൽ കോ​​​വി​​​ഡ് കേ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ, വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തി ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​മാ​​​ത്ര​​​മാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 4,50,000 ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ള്ള ബ്രൂ​​​​ണൈ​​​​യി​​​​ൽ 2020 മാ​​​​ർ​​​​ച്ച് ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് ആ​​​​ദ്യ കോ​​​​വി​​​​ഡ് കേ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

അ​​​​തി​​​​ർ​​​​ത്തി അ​​​​ട​​​​ച്ചും യാ​​​​ത്രാ​​​​വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യും രാ​​​​ജ്യം കോ​​​​വി​​​​ഡി​​​​നെ വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കി. ഏ​​​​പ്രി​​​​ൽ മൂ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ യ​​​​ജ്ഞ​​​​ത്തി​​​​ൽ ബു​​​​ധാ​​​​ഴ്ച വ​​​​രെ 17,776 പേ​​​​ർ​​​​ക്കു വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കി. ആ​​​കെ​​​യു​​​ള്ള 229 കോ​​​​വി​​​​ഡ് കേ​​​​സി​​​ൽ 219 പേ​​​​രും സു​​​​ഖം പ്രാ​​​​പി​​​​ച്ചു. മൂ​​​​ന്ന് മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു.


Read Previous

സീ​രി​യ​ലു​ക​ളി​ലേ​ക്ക് ഇ​പ്പോ​ഴും വി​ളി​ക്കു​ന്നു​ണ്ട്. നല്ല കഥാപാത്രങ്ങള്‍ സ്വീകരിക്കും. ഗായത്രി അരുണ്‍

Read Next

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു; മുപ്പത്തിയേഴ് ലക്ഷത്തിലധികം പേർ ചികിത്സയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular