പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; കബീർ പട്ടാമ്പി ചെയർമാൻ, ശ്യാം സുന്ദർ പ്രസിഡന്റ്, മുസ്തഫ എടത്തനാട്ടുകര ജനറല്‍സെക്രട്ടറി


റിയാദ്: റിയാദിലുള്ള പാലക്കാട് ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാനായി കബീർ പട്ടാമ്പിയെയും പ്രസിഡന്റായി ശ്യാം സുന്ദറിനെയും തിരഞ്ഞെടുത്തു. മുസ്തഫ എടത്തനാട്ടു കരയാണ് പുതിയ ജനറല്‍ സെക്രട്ടറി. അബ്ദുൽ റൗഫ് പട്ടാമ്പി (ട്രഷറർ), ബാബു പട്ടാമ്പി (കോർഡിനേറ്റർ), ഷിഹബ് കരിമ്പാറ (PRO) എന്നിവരെയും തിരഞ്ഞെടുത്തു

വൈസ് ചെയർമാൻമാരായി അബൂബക്കർ, ഷഫീർ പത്തിരിപ്പാല എന്നിവരും, വൈസ് പ്രസിഡന്റ്മാ രായി ഷാജീവ് ശ്രീകൃഷ്ണപുരം, മനാഫ് പൂക്കാട്ടിൽ, അൻവർ സാദത്ത്, മനു മണ്ണാർക്കാട് (ജോയിന്റ് സെക്രട്ടറിമാർ), ആഷിക്, അനസ് മണ്ണാർക്കാട് (ജോയിന്റ് ട്രഷറർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിപുലമായ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ ആയി .ഫൈനാൻസ് കൺട്രോളർ: സുരേഷ് ആലത്തൂർ,സ്പോർട്സ് വിഭാഗം: ഇസ്ഹാഖ് മണ്ണാർക്കാട് (കൺവീനർ), ഷഹീർ കോടക്കാട്ടിൽ, സുബീർ എടത്തനാട്ടുകര (ജോയിന്റ് കൺവീനർ മാർ). ആർട്സ് വിഭാഗം: മഹേഷ് ജയ് (കൺവീനർ), ആഷിഫ് ആലത്തൂർ (ജോയിന്റ് കൺവീനർ) മീഡിയ കൺവീനർമാർ: അനീഷ്, അജ്മൽ മന്നത്ത്. ചാരിറ്റി വിഭാഗം: ഫൈസൽ പാലക്കാട് (കോർഡിനേറ്റർ), മുജീബ് പാലക്കാട്, വാസുദേവൻ, വിഘ്നേഷ്, മധു, അബ്ദുൽ റഷീദ്, അൻസാർ (ജോയിന്റ് കോർഡിനേറ്റർമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ കമ്മറ്റിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടി വി), ജോജി കോട്ടയം, കമർ ഭാനു ടീച്ചർ, നൗഫൽ (സ്നേഹതീരം) സുഭാഷ് (എടപ്പാ), വർഗീസ് വയനാട്, ബാബുരാജ് ( റിംല) നിസാർ കരുനാഗപ്പള്ളി (WMF സൗദി കൌണ്‍സില്‍ പ്രസിഡണ്ട്‌), മജീദ് ന്യൂസ് 16, ബിന്യാമിൻ ബില്‍റൂ (WMF റിയാദ് പ്രസിഡണ്ട്‌), (റസ്സല്‍ പി എം എഫ് ജനറല്‍സെക്രട്ടറി) സംസാരിച്ചു


Read Previous

കൃത്രിമ കാല്‍ വയ്ക്കാനൊരുങ്ങി മുജ്താബ ഖൊമേനി; മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് റിപ്പോര്‍ട്ട്; ഭരണം കൈക്കലാക്കി ഐആര്‍ജിസി

Read Next

യമുനയെ പോലെ മലിനമല്ല ഹൂഗ്ലി’; അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് തോണി യാത്ര ആസ്വദിക്കാനായത്; മമതയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »