കഴുകന്‍ കണ്ണുകള്‍ കവിത സബിത പീടികപറമ്പില്‍


ചുട്ടുപൊള്ളിക്കാനായ്
തേടിയെത്താറുണ്ട്
ഒരുപാട് കണ്ണുകൾ
അവളുടെ ഉടലിനെ
ചുഴിഞ്ഞു നോക്കാറുണ്ട്
ചിലതെന്നാൽ
മറ്റു ചിലതവളെ
പുച്ഛിക്കാറുണ്ട്
കൊത്തിവലിക്കാറുണ്ട്
വേറേയും ചിലവ
ഒന്നൊച്ചപൊങ്ങിയാൽ,
പരിസരം മറന്നൊന്ന്
ചിരിച്ചുപോയാൽ,
പ്രായത്തിനൊപ്പമീ
സമൂഹ കല്പിത നീളം
ഉടുപ്പിനു കുറഞ്ഞാൽ,
മുടിയൊന്നഴിച്ചിട്ടാൽ,
പെണ്ണിന് മാത്രമായ്
കൽപ്പിക്കപ്പെട്ട
അസമയങ്ങളിൽ
ഉണർന്നിരുന്നാൽ
വിധിക്കപ്പെടും
അവളൊരു
തെറ്റ്കാരിയെന്ന്
ഒറ്റപ്പെട്ടൊരു പെണ്ണെങ്കിൽ
നിങ്ങൾക്കവളൊരു
അവസരമോ
നിങ്ങളവൾക്കൊരു
സംരക്ഷണമോ
ആകണ്ട പകരം
വെറുതെ വിടുക
തടസ്സമാകാതിരിക്കുക
അവളുടെ വഴികളിൽ
അവളുടെ ജീവിതം
അവളുടെ മാത്രം


Read Previous

എളുപ്പമാര്‍ഗത്തില്‍ ചേന മെഴുക്കുപുരട്ടി ഉണ്ടാക്കാം

Read Next

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്ന്‍ സ്ഥിരീകരിച്ചത് 783 , വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 54,32,154

Leave a Reply

Your email address will not be published. Required fields are marked *

Most Popular