ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു


വത്തിക്കാന്‍: ചരിത്ര പ്രഖ്യാപനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി, പിന്നീട് വൈദികനായി മാറിയ എല്‍ സാല്‍വദോര്‍ സ്വദേശി എവേലിയോ മെന്‍ജിവര്‍ അയാലയെ യെ ബിഷപ്പായി നിയമിച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ വീലിംഗ്-ചാര്‍ലസ്റ്റണിലേക്കാണ് ബിഷപ്പിന്റെ നിയമനം. കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടപടികള്‍ ശക്തമാക്കുമ്പോഴാണ് മാര്‍പാപ്പയുടെ ഈ പ്രഖ്യാപനം.

1990ലാണ് ബിഷപ്പ് മെന്‍ജിവര്‍-അയാല അമേരിക്കയിലേക്ക് കുടിയേറിയത്. 2023ല്‍ അദ്ദേഹം അമേരിക്ക യിലെ ആദ്യത്തെ സാല്‍വഡോറന്‍ ബിഷപ്പായി മാറി, വാഷിങ്ടണ്‍ അതിരൂപതയില്‍ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നുവെന്ന് 56കാരനായ മെന്‍ജിവര്‍-അയാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവാക്കളുടെ ആശയങ്ങള്‍ കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും, ദരിദ്രരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ശബ്ദം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെന്‍ജിവര്‍-അയാലയുടെ പൗരോഹിത്യത്തിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. സാല്‍വഡോറന്‍ ആഭ്യന്തരയുദ്ധത്തിന്റെ അക്രമങ്ങള്‍ക്കിടയില്‍ വീടുവിട്ട് പലായനം ചെയ്യുന്നതിനിടെ സൈനികരുടെ വെടിയുണ്ടകളില്‍ നിന്ന് താനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് അമേരിക്കയിലെത്താനായത്. തൂപ്പുകാരനായും നിര്‍മാണ തൊഴിലാളിയായും ജോലി ചെയ്തിരുന്നു.


Read Previous

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

Read Next

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »