കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനം; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം


ദില്ലി: കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ ​മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം.

മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. 22 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. ​ഗോൾഡൻ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയർ വെള്ളിയാഴ്ച ആയിരുന്നു.


Read Previous

പൂജിക്കാൻ നൽകിയ നവരത്ന മോതിരം പണയംവെച്ച് മേൽശാന്തി: തിരിച്ചുകൊടുത്തത് പൂവും ചന്ദനവും; സസ്പെൻഷൻ

Read Next

തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് 4 ലക്ഷം, ബാലചന്ദ്രൻ ചുള്ളിക്കാടിന് വെറും 2,400 രൂപ!’; കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »