ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; ആറ് മരണം; ഒരാള്‍ക്കായി തിരച്ചില്‍


ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മാരിടൈം സെര്‍ച്ച് ആന്റ് റെസ്‌ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു.

അതിനിടെ, ഇസ്രയേലിലെ തെക്കന്‍ നഗരമായ ഡിമോണയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണ ത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. മൂന്നു നില കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടാകു ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Read Previous

റിയാദിന് നേരെ മിസൈൽ ആക്രമണം: ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞു, രണ്ടെണ്ണം വിജനമായ സ്ഥലത്ത് പതിച്ചു

Read Next

വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ നടപടി’; ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »