രവീന്ദ്രസംഗീതം കുളിര്‍മഴപെയ്യിയ്ക്കുന്ന ഒരു രാവ്, “രവീന്ദ്രശോഭ “; നവംബര്‍ 4ന് വൈകിട്ട് 5 മണിമുതൽ 9 മണി വരെ


മലയാളത്തിന്‍റെ മഹാസൗഭാഗ്യം, അനശ്വരനായ രവീന്ദ്രൻ മാഷിന്‍റെ ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാംഗം പ്രണാമം അർപ്പിച്ചുകൊണ്ട് രവീന്ദ്രസംഗീതം കുളിര്‍മഴപെയ്യിയ്ക്കുന്ന ഒരു രാവ് “രവീന്ദ്രശോഭ “, ദുബായ് അക്കാദമി സിറ്റിയിലെ ഡീ മൌണ്ട് ഫോർട്ട് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിൽ നവംബര്‍ 4 നു വൈകിട്ട് 5 മണിമുതൽ 9 മണി വരെ നിങ്ങൾക്കായി ഒരുക്കുകയാണ്.

മാഷിന്‍റെ പ്രീയ പത്നി ശോഭചേച്ചി നേരിട്ട് അദ്ദേഹത്തിന്‍റെ പാട്ടുകളെ പരിചയപ്പെടുത്തുന്നതോടൊപ്പം മാഷിന്‍റെ വിവിധ പാട്ടുകളുടെ നൃത്താവിഷ്കാരവും ഉൾക്കൊള്ളിച്ചുള്ള ഒരു ക്ലാസിക് പ്രോഗ്രാം . ചലച്ചിത്ര പിന്നണിഗായകൻ ശ്രീ ബിജു നാരായണൻ ,കൂടാതെ എമിറേറ്റ്സിലെ പ്രശസ്ത ഗായകനും ഗായകന്മാരും ചേർന്ന് അവതരിപ്പിക്കുന്ന രവീന്ദ്ര സംഗീതവും.പ്രവേശനം സൗജന്യ പാസ്മൂലം നിയന്ത്രിച്ചിരിക്കുന്നു .

പാസുകൾക്ക് ബന്ധപ്പെടേണ്ട നമ്പർ
055-9546422


Read Previous

റോക്കറ്ററി-ദി നമ്പി എഫക്ട്, RRR എന്നിവയ്ക്കാപ്പം അഭിമാനമായി ദി പ്രൊപോസലും

Read Next

സൗദിയില്‍ ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് മൂന്നു മാസത്തോളം വാഹനം ഓടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »