വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയില്ലാതെ മടങ്ങാൻ സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ അനുമതി


മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം മടക്കയാത്ര മുടങ്ങി വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെയും വിസ ദീര്‍ഘിപ്പിക്കാതെയും രാജ്യം വിടാന്‍ അവസരമൊരുക്കുന്ന പദ്ധതി ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമാണിത്. ഫെബ്രുവരി 25 മുതല്‍ കാലാവധി അവസാനിച്ച എല്ലാ തരം വിസിറ്റ് വിസകളിലും ഉംറ വിസകളിലും ട്രാന്‍സിറ്റ് വിസകളിലും ഫൈനല്‍ എക്‌സിറ്റ് വിസകളിലും രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലൂടെ രാജ്യം വിടാവുന്നതാണ്.

ഫെബ്രുവരി 25 മുതല്‍ കാലാവധി അവസാനിച്ച വിസിറ്റ് വിസകള്‍ ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്. ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി നിയമാനുസൃത ഫീസ് അടച്ച് വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്തവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഗുണഭോക്താക്കള്‍ ഏപ്രില്‍ 18 ന് മുമ്പ് രാജ്യം വിടണം. അല്ലാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആർക്കൊക്കെ പ്രയോജനപ്പെടും?

ഹിജ്റ വർഷം 1447 ഷഹബാൻ 9 (2026 ഫെബ്രുവരി 25) തീയതിയിലോ അതിനുശേഷമോ വിസ കാലാവധി അവസാനിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

  • ഉംറ വിസക്കാർ
  • ട്രാൻസിറ്റ് വിസക്കാർ
  • സന്ദർശക വിസക്കാർ (Visit Visa)
  • ഫൈനൽ എക്സിറ്റ് അടിച്ചവർ നിലവിലെ വിമാന സർവീസുകളിലെ തടസ്സമോ മറ്റ് സാഹചര്യങ്ങളോ കാരണം യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ഈ ഇളവ് വലിയ ആശ്വാസമാകും. ഈ ആനുകൂല്യം ലഭിക്കു ന്നതിനായി മുൻകൂട്ടി അപേക്ഷ നൽകേണ്ടതില്ല. യാത്രക്കാർക്ക് നേരിട്ട് എയർപോർട്ടുകളിലോ മറ്റ് ഡിപ്പാർച്ചർ പോർട്ടുകളിലോ എത്താം. അവിടെ നിന്ന് ലളിതമായ നടപടിക്രമങ്ങളിലൂടെ യാതൊരു അധിക ഫീസും നൽകാതെ തന്നെ മടക്കയാത്ര പൂർത്തിയാക്കാവുന്നതാണ്.രാജ്യം വിടാൻ താല്പര്യമില്ലാത്തവർക്കും വിസ നീട്ടാൻ ആഗ്രഹിക്കുന്നവർക്കും അബ്ഷർ (Absher) പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാവുന്നതാണ്.ഹോസ്റ്റിന്റെ അബ്ഷർ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.‘My Services’ എന്നതിൽ നിന്ന് ‘Passports’ തിരഞ്ഞെടുക്കുക. അതിനുശേഷം ‘Tawasul’ (Contact) വഴി പുതിയ അഭ്യർത്ഥന (New Request) സമർപ്പിക്കുക. ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് നൽകിയാൽ വിസ നീട്ടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.

Read Previous

കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരന്‍; വിഡി സതീശനെ പുകഴ്ത്തി പി കെ ശശി

Read Next

കുവൈറ്റിൽ വൻ ഭീകര ഗൂഢാലോചന തകർത്തു; ഹിസ്ബുല്ല ബന്ധമുള്ള സെൽ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »