വേൾഡ് വൈഡ് ഹുല ഹുപ്പ് മത്സരത്തിൽ റിക്കാർഡ് കരസ്ഥമാക്കിയ റുമൈസ ഫാത്തിമയെയും, എയ്തൻ ഋതുവിനെയും റിയാദ് കലാഭവൻ ആദരിച്ചു


ചിത്രം ഹുല ഹുപ്പ് മത്സരത്തില്‍ റിക്കാർഡ് വിജയം കരസ്ഥമാക്കിയ റുമൈസ ഫാത്തിമയെയും, എയ്തന്‍ ഋതുവിനെയും ആദരിക്കുന്നു

റിയാദ് : വേൾഡ് വൈഡ് ഹുല ഹുപ്പ് മത്സരത്തില്‍ നാലു മണിക്കൂറും 33മിനിറ്റും 12 സെക്കൻഡ് ടൈം എടുത്ത് റിക്കാർഡ് ഭേദിച്ച റുമൈസ ഫാത്തിമയ്ക്കും. റിയാദിൽ ഹുലഹുപ്പിൽ 30 സെക്കൻഡ് കൊണ്ട് 115 പ്രാവശ്യം ഹുലഹുപ്പ് വളയം കറക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ എയ്തന്‍ ഋതുവിനും റിയാദ് കലാഭവനന്‍ ആദരവ് നല്‍കി

റുമൈസ ഫാത്തിമക്കുള്ള ആദരവ് പിതാവ് റഫീക്ക് മാനങ്കേരി ഏറ്റുവാങ്ങുന്നു

മദീന ഹൈപ്പര്‍ മാര്‍ക്കെറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഷറഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. നാസർ മൗലവി ഉദ്ഘാടനം നിർവഹിച്ചു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, മദീന ഹൈപ്പർ മാർക്കറ്റ് മാനേജർ ശിഹാബ്, ഖാലിദ് വെള്ളിയോട്, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്ലം പാലത്ത് , തട്ടകം റിയാദ് പ്രതിനിധി ഇസ്മയില്‍ , കിയോസ് കൺവീനർ അനിൽ ചിറക്കൽ കലാഭവൻ വനിതാ വിങ്ങ് പ്രസിഡന്റ് വല്ലി ജോസ്, ജിസി ടീച്ചർ, എന്നിവർ സംസാരിച്ചു. ചടങ്ങിന് റിയാദ് കലാഭവൻ ചെയർമാൻ റഫീക്ക് മാനംങ്കേരി സ്വാഗതവും ഷാജഹാന്‍ കൊല്ലം നന്ദിയും പറഞ്ഞു

എയ്തന്‍ ഋതു ആദരവ് ഏറ്റുവാങ്ങുന്നു സമീപം മാതാവ് സുനില

റുമൈസ ഫാത്തിമക്കുള്ള ആദരവ് ശിഹാബ് കൊട്ടുകാടും റിയാദ് കലാഭവന്റെ വനിത വിങ്ങ് പ്രസിഡണ്ട് വല്ലി ജോസും മദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധി ഖാലിദ് വെള്ളിയോടും എന്നിവര്‍ നല്‍കി പിതാവ് റഫീക്ക് മാനങ്കേരി ഏറ്റുവാങ്ങി. എയ്തന്‍ ഋതുവിനുള്ള ആദരവ് മാധ്യമ പ്രവര്‍ത്തകനും കിയ റിയാദ് പ്രസിഡണ്ട്‌മായ ജയൻ കൊടുങ്ങല്ലൂരും നാസർ മൗലവിയും അഷ്റഫ് മൂവാറ്റുപുഴയും ചേര്‍ന്ന് സമ്മാനിച്ചു. ചടങ്ങില്‍ കലാഭവന്‍ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സംബന്ധിച്ചു.


Read Previous

വാഹനം കടയിലേക്ക് ഇടിച്ചു കയറി; അൽ ഖർജിൽ യു പി സ്വദേശിക്ക് ദാരുണാന്ത്യം.

Read Next

മോദി ജയ് വിളികൾ; കുവൈത്തിൽ ഉജ്ജ്വല സ്വീകരണം; രാമായണം, മഹാഭാരതം അറബി പരിഭാഷകനെ കണ്ടു; വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »