റിയാദ് വേങ്ങര മണ്ഡലം എംസിസി ‘ സംഗമം 2022


റിയാദ് : വേങ്ങര മണ്ഡലം കെഎംസിസി ‘ സംഗമം 2022 ‘ സംഘടിപ്പിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറ നടന്ന പരിപാടി നിയോജക മണ്ഡലം ട്രഷറർ അലി അക്ബർ പി കെ ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റും അലിവ് ജനറൽ സെക്രട്ടറിയുമായ ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂർ ,
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര , ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട , ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് ,അലവി കുട്ടി ഒളവട്ടൂർ ആശംസകൾ നേർന്നു സംസാരിച്ചു.മണ്ഡലം പ്രസിഡണ്ട് നജ്മുദ്ധീൻ അരീക്കൻ അധ്യക്ഷത വഹിച്ചു.

സംഗമം 2022 ന്റെ ഭാഗമായി അലിവ് സംഗമം ,കൗൺസിൽ മീറ്റ് നടന്നു. പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ നവാസ് കുറുങ്കാട്ടിൽ അവതരിപ്പിച്ചു. 2022-2025 വർഷത്തേക്കുള്ള നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി നിലവിൽ വന്നു. കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉൽഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസറായ നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ യു പി മുസ്തഫ , നിരീക്ഷകരായ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ധീക്ക് കോങ്ങാട് , മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ചെയർമാനായി അഷ്‌റഫ് ടി ടി ,പ്രസിഡന്റ് നജ്മുദ്ധീൻ അരീക്കൻ ,ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ ,ട്രഷറർ സഫീർ എം ഇ ആട്ടീരി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്മാരായി അഷ്‌റഫ് കെ കെ ആട്ടീരി,സുൽഫീക്കർ പി ഇ ,മുസ്താഖ് ടി വേങ്ങര ,നൗഷദ് ചക്കാല ,സലാം എ കെ,ഇ കെ റഹീം എന്നിവരെയും സെക്രട്ടറി മാരായി നാസർ പൈനാട്ടിൽ , ഷിഹബ് കുഴിപ്പുറം , ഷബീറലി ജാസ് ,സിദ്ധീഖ് പുതിയത്ത്പ്രായ, നൗഫൽ തൊമ്മങ്ങാടൻ ,നൗഷദ് പി ടി ഊരകം ,പി കെ എം ഷംസീർ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി സഫീർ സ്വാഗതവും നൗഷാദ് ചക്കാല നന്ദിയും പറഞ്ഞു.


Read Previous

ഇവ റിയാദ് – കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌ ഫുടബോൾ പ്രവചന മത്സര വിജയികള്‍

Read Next

Book Release : “An insight into your Career : Know Your Choice – Grow Your Chance”©

Leave a Reply

Your email address will not be published. Required fields are marked *

Most Popular