സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് റിയാദ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു.


റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തല ത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്ത് നിലവിലുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിലെ സാഹചര്യത്തിലും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തനം തുടരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായി ക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനങ്ങൾ എംബസി സജ്ജ മാക്കിയിട്ടുണ്ട്. പുതിയ വിവരങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കൃത്യസമയത്ത് എംബസി വഴി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സഹായത്തിനായി ബന്ധപ്പെടാം: ഇന്ത്യൻ പൗരന്മാർക്ക് താഴെ പറയുന്ന നമ്പറുകളിലും ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്:

  • അടിയന്തര ഹെൽപ്പ് ലൈൻ: +966-11-4884697
  • വാട്സ്ആപ്പ് നമ്പർ: +966-542126748 (വാട്സ്ആപ്പ് സന്ദേശങ്ങൾക്കായി മാത്രം)
  • ടോൾ ഫ്രീ നമ്പർ: 800 247 1234
  • ഇമെയിൽ: cw.riyadh@mea.gov.in


Read Previous

“എവിടെയും പുക മാത്രം, ഒന്നും മനസ്സിലാകുന്നില്ല”;ഇറാൻ ആക്രമണത്തില്‍ “വിറച്ച്” ഗള്‍ഫിലെ മലയാളി പ്രവാസികള്‍ അനുഭവങ്ങൾ പങ്കുവെക്കുന്നു, വ്യോമപാതകൾ അടച്ചു; നൂറുകണക്കിന് മലയാളികൾ വിമാനത്താവളങ്ങളിൽ കുടുങ്ങി. കേരളത്തിലേക്കുള്ള വിമാന സർവീസുകൾ താറുമാറായി.

Read Next

കൊച്ചിയിൽ നിന്നുള്ള സർവീസുകൾ മുടങ്ങി, യാത്രാദൈർഘ്യവും നിരക്കും കുതിച്ചുയരുന്നു; വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ അതത് എയർലൈനുമായി ബന്ധപെടണം; എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »