ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: മാധ്യമപ്രവർത്തനം വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണെന്നും പാർശ്വവൽക്കരി ക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകർക്ക് ഉൾക്കാഴ്ചയുണ്ടാകണമെന്നും റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. റിംഫ് ജേർണലിസം ട്രെയിനിങ് പ്രോഗ്രാം വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.

മെർഡിയൻ ഫ്യൂഷൻ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. മാനവികത ഉയർത്തിപ്പിടിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കണമെന്ന് റമദാൻ സന്ദേശം പങ്കുവെച്ചു കൊണ്ട് കോഴ്സ് ഡയറക്ടർ നസ്‌റുദ്ദീൻ വി.ജെ പറഞ്ഞു. ശാരീരിക സുസ്ഥിരതയുടെ അടിസ്ഥാനം മാനസികാരോഗ്യമാണെന്നും മനസ്സിനെ ശുദ്ധീകരിക്കാനുള്ള അവസരമാണ് റമദാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിലെ വിവിധ ഇഫ്താർ-സഹൂർ സംഗമങ്ങളിൽ സജീവമായി പങ്കെടുത്ത് സൗഹൃദങ്ങൾ ശക്തിപ്പെടു ത്തിയവർക്കായി ഏർപ്പെടുത്തിയ ‘റമദാൻ ബ്രദർഹുഡ് ബിൽഡർ അവാർഡ്‘ ഈ വർഷം മനാഫ് മാനുവിന് സമ്മാനിച്ചു.
ചടങ്ങിൽ :ശിഹാബ് കൊട്ടുകാട്, മൈമൂന അബ്ബാസ്, സുഷമ ഷാൻ, ഷംനാദ് കരുനാഗപ്പള്ളി,ഷിയാസ് (ഡിമോയിസ് ബിസിനസ് ബ്രാഞ്ച് മാനേജർ),ഷിഹാബ് കുഞ്ചീസ് എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. കരിം കാനാമ്പുറം ആമുഖ ഭാഷണം നടത്തി. സീന അജി സ്വാഗതവും അഡ്വ. അജിത് ഖാൻ നന്ദിയും രേഖപ്പെടുത്തി. ഭാവി മാധ്യമപ്രവർത്തകരുടെ വലിയൊരു നിര തന്നെ ഈ ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു.
