സത്യൻ‍ അന്തിക്കാട് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയറാമും മീരാജാസ്മിനും വേഷമിടുന്നു.


കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ‍ അന്തിക്കാട്. ജയറാമും മീര ജാസ്മിനും നായികാനായ കന്മാരാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ‍ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ഞാൻ പ്രകാശനിൽ‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്ന മിടുക്കിയുമുണ്ട്.

ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍ പ്രണയ കഥയുടെ നിർ‍മ്മാതാക്കളായ സെന്‍ട്രൽ‍ പ്രൊഡക്ഷൻസ് ആണ് നിർ‍മ്മാണം. ഡോക്ടർ‍ ഇക്ബാൽ‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ‍ ആണ് ഛായാഗ്രഹണം. അന്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർ‍വഹിക്കും. ഹരിനാരായണനാണ് വരികൾ‍ എഴുതുന്നത്. സെൻ‍ട്രൽ‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ‍ എത്തിക്കുന്നത്. ‍ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാനാണ് പദ്ധതി.


Read Previous

സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു , രോഗമുക്തി നിരക്ക് 96.18 ശതമാനം.

Read Next

ഭാവിയിലേക്ക് കുട്ടികളെ സജ്ജമാക്കാന്‍ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്മെൻ്റ് (ഇസിഡി)

Leave a Reply

Your email address will not be published. Required fields are marked *

Most Popular