സൗദി അറേബ്യയുടെ കരുണക്കടൽ; അറേബ്യൻ ഗൾഫിൽ കുടുങ്ങിയ കപ്പലുകൾക്ക് സഹായഹസ്തവുമായി നാവികസേന


റിയാദ്: അറേബ്യൻ ഗൾഫിൽ പ്രതികൂല സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകുന്ന കപ്പലുകൾക്കും നാവികർക്കും താങ്ങായി സൗദി അറേബ്യയുടെ കാരുണ്യക്കടൽ. കടലിൽ ദിശതെറ്റിയോ സാങ്കേതിക തകരാറുകൾ മൂലമോ ഒറ്റപ്പെട്ടുപോകുന്ന കപ്പലുകളെ കണ്ടെത്താനും അവർക്ക് ആവശ്യമായ ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാനുമായി പ്രത്യേക കപ്പൽ വ്യൂഹത്തെത്തന്നെ രാജ്യം വിന്യസിച്ചു.

കടലിലെ പ്രതിസന്ധികളിൽ ആരും നിസഹായരാകരുത് എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ യുടെ ഈ നീക്കം. അത്യാധുനിക സംവിധാനങ്ങളുള്ള കോസ്റ്റ് ഗാർഡ് കപ്പലുകളും നാവികസേനയുമാണ് തിരച്ചിലിനും സഹായ വിതരണത്തിനും നേതൃത്വം നൽകുന്നത്. കേവലം സുരക്ഷാ സേവനത്തിനപ്പുറം, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിച്ചുകൊണ്ട് കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും ഇവർ ഉറപ്പുവരുത്തുന്നുണ്ട്.

ലോകത്തിന് മാതൃകയായ ഈ പ്രവർത്തനത്തിലൂടെ, മാനുഷിക പരിഗണനകൾക്കും സേവനത്തിനു മാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.


Read Previous

ചന്ദ്രനെ ചുറ്റി ഒറിയോണ്‍: ചരിത്രം കുറിച്ച് ആര്‍ട്ടമിസ് ദൗത്യ സംഘം; 54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്ത് മനുഷ്യന്‍

Read Next

ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാൻ; മിസൈലുകൾ പറക്കുന്ന പശ്ചിമേഷ്യയിൽ ആശങ്കയേറുന്നു. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം നിരസിച്ചതോടെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നീക്കം. ലോകം മറ്റൊരു വലിയ യുദ്ധത്തിലേക്ക് നീങ്ങുകയാണോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »