സൗദി കിരീടാവകാശിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചര്‍ച്ച നടത്തി


ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ജിദ്ദയിലെ അൽ സലാം പാലസിൽ സ്വീകരിച്ചു.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ വിവിധ വശങ്ങളും വിവിധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യതയും നിലവിലെ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്ച്ച ചെയ്തു. സുരക്ഷയും സുസ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള കാഴ്ചപ്പാടുകളും ചര്‍ച്ചാവിഷയമായി

പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, യുഎസിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ മുസൈദ് അൽ ഐബാൻ. മറ്റ് നിരവധി മുതിർന്ന സൗദി, യുഎസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.


Read Previous

റഷ്യ-ഉക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സൗദി കിരീടാവകാശിയും സെലെന്സ്കിയും ചർച്ച നടത്തി

Read Next

ഉംറ തീർത്ഥാടനം; പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »