ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കി സൗദി; ആദ്യ ഘട്ടം 2025 ജനുവരി 1 മുതൽ നിയമം നിലവിൽ വരും; 2026 ഏപ്രിൽ 1 മുതൽ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും.


റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സൗദിയിൽ ഏകീകൃത ചാർജിങ് പോർട്ട് ആക്കാനുള്ള നടപടികൾക്കായി ഒരുങ്ങുന്നു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടി വരില്ല ഇനി. ഇലക്ട്രോ ണിക് മാലിന്യം കുറയ്ക്കുന്നതിനും ഈ ഒറ്റ ചാർജർ ഉപയോഗിക്കുന്നതിലൂടെ സാധി ക്കും. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ എന്നിവയ്ക്കെല്ലാം ഇനി ‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമായിരിക്കും. 2026 ഏപ്രിൽ 1 മുതൽ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും.

പുതിയ ചാർജിങ് പോർട്ടലുകൾ നടപ്പിലാക്കുന്നതിലൂടെ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒരേ ചാർജർ മതിയാകും. ചാർജിങ് പോർട്ടു കളുടെ ഉപഭോഗം ഓരോ വർഷവും 22 ലക്ഷം യൂനിറ്റുകൾ കുറയുമെന്ന് പ്രതീക്ഷി ക്കുന്നതായി അധികൃതർ പറഞ്ഞു

ആദ്യ ഘട്ടത്തിൽ ഈ ചാർജ് ഉപയോഗിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടാബുകൾ ഇ-റീഡറുകൾ, ഇയർ ഫോണുകൾ,ആംപ്ലിഫൈഡ് സ്പീക്കറുകൾ, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, കീബോർഡുകൾ, സ്പീക്കറുകൾ എന്നിവയാണ് ഇതെല്ലാം. ജനുവരി 1 2025ന് ആണ് ആദ്യം ഘട്ടം നടപ്പിലാക്കുക. രണ്ടാം ഘട്ടം 2026 ഏപ്രിൽ ഒന്നിന് ആരംഭിക്കും.


Read Previous

ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്ന കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

Read Next

എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം; അജിത് പവാര്‍ ക്യാംപിലെത്തിക്കാന്‍ നീക്കം; തോമസ് കെ തോമസിനെതിരെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »