സൗദി – കുവൈറ്റ് യാത്രക്കാർക്ക് ആശ്വാസം; വിമാനത്താവളങ്ങളെ അതിർത്തിയുമായി ബന്ധിപ്പിച്ച് പുതിയ ബസ് സർവീസുകൾ


റിയാദ്: സൗദി അറേബ്യയും കുവൈറ്റും തമ്മിലുള്ള യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. കുവൈറ്റ് അതിർത്തികളെയും സൗദിയിലെ പ്രധാന വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.

അൽഖഫ്ജി, അൽറഖി അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി രണ്ട് പുതിയ റൂട്ടുകളാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്.ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, ഹഫർ അൽ ബാത്തിനിലെ അൽഖൈസൂമ വിമാനത്താവളം എന്നിവയെ അതിർത്തി ചെക്ക് പോസ്റ്റുകളുമായി ഈ സർവീസുകൾ നേരിട്ട് ബന്ധിപ്പിക്കുന്നു.ഓരോ റൂട്ടിലും ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 6 ട്രിപ്പുകൾ വീതം ഉണ്ടാകും. ആകെ 12 ഷെഡ്യൂൾഡ് ട്രിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്.

കരമാർഗ്ഗം അതിർത്തി കടന്നെത്തുന്നവർക്കും വിമാനയാത്രയ്ക്കായി എത്തുന്നവർക്കും ഈ സേവനം ഏറെ പ്രയോജനകരമാകും. കുവൈറ്റിലേക്ക് മടങ്ങുന്ന യാത്രക്കാർക്കും സൗദിയിലെ വിമാനത്താവ ളങ്ങളിലേക്ക് പോകേണ്ടവർക്കും ഇനി മുതൽ കൂടുതൽ എളുപ്പത്തിലും കുറഞ്ഞ ചിലവിലും യാത്ര ചെയ്യാം.

പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കാനും അതിർത്തി കടന്നുള്ള യാത്ര കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് അതോറിറ്റിയുടെ ഈ പുതിയ നീക്കം. ഇത് മേഖലയിലെ ഗതാഗത മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Read Previous

എണ്ണ വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരൂ, വിളിച്ചപ്പോൾ വരാത്തവരോട് ഞങ്ങളും കൂട്ടില്ല’-മുന്നറിയിപ്പുമായി ട്രംപ്

Read Next

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »