ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുസ്ലീങ്ങളോട് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. 2026 മാർച്ച് 18 ബുധനാഴ്ച (ഹിജ്റ വർഷം 1447 റമദാൻ 29) വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗദി പ്രസ് ഏജൻസി (SPA) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി (Telescope) വഴിയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കണമെന്നും വിവരം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ചന്ദ്രക്കല ദൃശ്യമായാൽ വ്യാഴാഴ്ച (മാർച്ച് 19) ഈദുൽ ഫിത്തർ ആഘോഷിക്കും. അല്ലാത്തപക്ഷം റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ.
