യുവ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: മുതിർന്ന മാധ്യമപ്രവർത്തകൻ വി.ഇ. ബാലകൃഷ്ണൻ അറസ്റ്റിൽ



കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ യുവ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വി.ഇ. ബാലകൃഷ്ണൻ (68) അറസ്റ്റിലായി. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിന്റെ (KICJ) ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ സംഭവത്തിന് പിന്നാലെ സ്ഥാനത്തുനിന്ന് നീക്കി.

കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിനിൽ വെച്ച് ബാലകൃഷ്ണൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടി ടിവി ചാനൽ റിപ്പോർട്ടറായ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 75(2) പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേരള കൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററായ ബാലകൃഷ്ണനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പത്രപ്രവർത്തക യൂണിയൻ (KUWJ) അറിയിച്ചു.


Read Previous

വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

Read Next

കൊട്ടാരക്കര സ്വദേശി റിയാദില്‍ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »