രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാന്‍ ഷാഫിയുടെ നീക്കം; എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു


പാലക്കാട്: സ്ത്രീകള്‍ക്കെതിരെ മോശം പെരുമാറ്റത്തിന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് വീണ്ടുമെത്തിക്കാന്‍ രഹസ്യയോഗം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ആണ് രഹസ്യയോഗം ചേര്‍ന്നത്.

ലൈംഗികാരോപണം ഉയര്‍ന്നതിനുശേഷം ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലമായ പാലക്കാട് എത്തിയിട്ടില്ല. സ്വദേശമായ അടൂരിലെ സ്വന്തം വീട്ടില്‍ തന്നെ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തി ലിന്റെ മണ്ഡലത്തിലെ തുടര്‍ച്ചയായ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളും വാദിക്കുന്നത്.

ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ യോഗം ചേര്‍ന്നത്. ലൈംഗി കാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിപാടികളിലും നഗരസഭ പരിപാടികളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതിനാല്‍ കോണ്‍ഗ്രസ് പരിപാടികളിലും രാഹുലിന് ഇടമുണ്ടാകില്ല.

ആ സാഹചര്യത്തില്‍ എങ്ങനെ സുരക്ഷിതമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ മണ്ഡലത്തില്‍ സജീവ മാക്കാം എന്നതാണ് രഹസ്യയോഗം ചര്‍ച്ച ചെയ്തതെന്നാണ് സൂചന. വിവിധ ക്ലബ്ബുകളുടെയും അസോ സിയേഷനുകളുടെയും യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാനാണ് നീക്കം. അതേ സമയം ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തുന്നത് വലിയ പ്രതിഷേധത്തിന് വഴിവെക്കുമെന്നും യോഗം വിലയിരുത്തി.

കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി സുരക്ഷ ഒരുക്കേണ്ട കാര്യമില്ലെന്നാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകിയിട്ടുണ്ട്.


Read Previous

റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്‍ക്കുന്നു, പ്രതികരിച്ച് കെ രാജന്‍ താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍

Read Next

വിവാദങ്ങള്‍ക്കിടെ സുപ്രീംകോടതിക്ക് പുതിയ ജഡ്ജിമാർ; വിപുല്‍ പഞ്ചോളിയും അലോക് ആരാധെയും ഇന്ന് ചുമതലയേല്‍ക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »