ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: 49-ാമത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയ ഷാജു വാലപ്പന് റിയാദിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ഷിഫ മലയാളി സമാജം ഊഷ്മളമായ അനുമോദനം ഒരുക്കി. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ, ജീവകാരുണ്യ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

സാബു പത്തടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. ഷിഫ മലയാളി സമാജം പ്രസിഡന്റ് ഫിറോസ് പോത്തൻകോട് യോഗത്തിൽ സ്വാഗതം ആശംസിച്ചു.
പ്രവാസലോകത്തുനിന്നും സിനിമാരംഗത്ത് മികച്ച നേട്ടം കൈവരിച്ച ഷാജു വാലപ്പനുള്ള സ്വീകരണം റിയാദിലെ പ്രവാസി സമൂഹത്തിനാകെ അഭിമാന നിമിഷമായി മാറി. ചടങ്ങിൽ അബ്ദുള്ള വല്ലാഞ്ചിറ, ജയൻ കൊടുങ്ങല്ലൂർ, വല്ലിജോസ്, സലിം കളങ്കര, ഷംനാദ് കരുനാഗപ്പള്ളി, സനൂപ് പയ്യന്നൂർ, ക്ലീറ്റസ്, മജീദ്, ഷൈജു പച്ച, അലി ആലുവ, അനസ്, അസ്ലം പാലത്ത്, ഇബ്രാഹിംകുട്ടി, ഗോപകുമാർ, കബീർ പട്ടാമ്പി, കൃഷ്ണകുമാർ, റാഫി പാങ്ങോട്, ബിജു ജോസ്, സജീർ, നിസാർ പള്ളികശ്ശേരി, ഉമ്മർഅലി, നാസർ ലൈസ്, ഗഫൂർ കൊയിലാണ്ടി, നിഹാസ് പാനൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഷിഫ മലയാളി സമാജം സെക്രട്ടറി ബിജു മടത്തറ, രക്ഷാധികാരി അശോകൻ ചാത്തന്നൂർ, സമാജം പ്രവർത്തകരായ ബാബു കണ്ണോത്ത്, രതീഷ് നാരായണൻ, സന്തോഷ് തിരുവല്ല, ബിനീഷ്, മോഹനൻ കണ്ണൂർ, ജിതിൻ മാത്തൻ, നാസർ കൊട്ടുകാട്, സുനിൽ പൂവത്തിങ്കൽ, അനിൽ കണ്ണൂർ, അലവി കുട്ടി, വിശ്വംഭരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രകാശ് ബാബു വടകര ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
