ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ലോക വിപണിയില്‍ ഇന്ത്യന്‍ വില ഏകദേശം 60000 രൂപ.


ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ എം ഐ ലാപ്ടോപ് പ്രൊ( Mi Laptop Pro) എന്ന മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .

ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം തന്നെയാണ് .100W വരെ ഫാസ്റ്റ് ചാര്‍ജിംഗ് ഈ ലാപ്ടോപ്പുകളില്‍ ലഭ്യമാകുന്നതാണ് ഒലെഡ് (OLED) ഡിസ്‌പ്ലേയും ഇതില്‍ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .മറ്റു സവിശേഷതകള്‍ നോക്കാം .

പേര് സൂചിപ്പിക്കുന്നപോലെ തന്നെ 14 ഇഞ്ചിന്റെ (120Hz refresh rate ) ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾക്ക് 2560×1600 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th Gen Intel Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ MI LAPTOP PRO 14 ലാപ്ടോപ്പുകൾക്ക് 16 ജിബിയുടെ റാംമ്മും ലഭ്യമാകുന്നതാണു് . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾക്ക് 56Whr ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ മോഡലുകളിൽ ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് 5,299 Yuan ആണ് വില വരുന്നത് . ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 60000 രൂപയ്ക്ക് അടുത്ത് വരുന്നു .


Read Previous

മൈക്രോമാക്സിന്‍റെ പുത്തന്‍ ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും

Read Next

റിയൽമി C20, C21, C25 സ്മാർട്ട്ഫോണുകൾ ഉടന്‍ വില്‍പ്പനക്ക് എത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular