ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.


റിയാദ് : ഷിഫ മലയാളി സമാജം ചികിത്സ സഹായം കൈമാറി. ഷിഫാ സനയ്യയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽകുമാർ ഗുരുതരമായ രോഗം ബാധിച്ച് രണ്ട് മാസക്കാലമായി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിത്തിന് ആവിശ്യമായ സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ രംഗത്തുണ്ട് തുടർ ചികിത്സയ്ക്കായി ഭാരിച്ച തുക ആവശ്യ മായി വരുന്ന അനിൽകുമാറിന് ഷിഫ മലയാളി സമാജത്തന്റെ സഹായം പ്രസിഡന്റ് സാബു പത്തടി മജീദ് മൈത്രിക്ക് കൈമാറി.

ചടങ്ങിൽ സെക്രട്ടറി മധു വർക്കല, ട്രഷറർ വർഗീസ് ആളൂക്കാരൻ, വൈസ് പ്രസിഡന്റ് ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ, ജോയിന്റ് സെക്രട്ടറി ബിജു മടത്തറ, രജീഷ് ബാബു കണ്ണോത്ത് മൈത്രി ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശ്ശേരി, സാദിഖ് എന്നിവർ പങ്കെടുത്തു.


Read Previous

കഥ “ചുംബനം” രചന – അനു ആമി

Read Next

റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular