ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ ഷോക്കേറ്റു; വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: കഴക്കൂട്ടത്ത് ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ വെൽഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആര്യനാട് അയ്യപ്പൻ കുഴി ആശാരി വിളാകം കൃഷ്ണ ഭവനിൽ ആർഎൽ ലാൽ കൃഷ്ണ (28) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

കഴക്കൂട്ടത്ത് ന​ഗരസഭ സോണൽ ഓഫീസിന്റെ പിന്നിൽ നിർമാണം നടക്കുന്ന ഷി ലോഡ്ജിന്റെ മൂന്നാം നിലയിൽ ഡ്രില്ലിങ് ജോലി ചെയ്യുമ്പോൾ ഡ്രില്ലിങ് മെഷീനിൽ നിന്നാണ് ഷോക്കേറ്റതെന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നു.

ഉടൻ തന്നെ യുവാവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മാതാപിതാക്കൾ: രഘുനാഥൻ നായർ, ലേഖ. സഹോദരൻ: ഹരികൃഷ്ണ.


Read Previous

നിപയില്‍ ആശ്വാസം; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളുടെ ഫലം നെഗറ്റീവ്

Read Next

ബൈക്കിടിച്ച് റോഡിൽ വീണ യുവാവ് ആംബുലൻസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »