സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു


സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തയായ സ്ത്രീയായിരുന്നു.

75ആം വയസിൽ പുറത്തിറക്കിയ നഷ്‌ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ദേവകി നിലയങ്ങോടിന്റെ ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദ്ഗധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച പ്രമുഖ എഴുത്തുകാരൻ ചിന്ത രവി മരുമകനാണ്.


Read Previous

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്; യാത്രക്കാർക്ക് അസൗകര്യം

Read Next

എന്തിനാ എന്നെ വേദനിപ്പിക്കുന്നെ, എത്ര തവണ പറഞ്ഞു’; ദുഷ്പ്രചാരണങ്ങൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular