കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം; 70ദിവസത്തിനുള്ളിൽ കെെനിറയെ സമ്പാദിക്കാം


വിദേശിയായ ക്യാപ്‌സിക്കം ഇപ്പോൾ മലയാളികളുടെ തീൻമേശയിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. മിക്ക കറികളിലും ഇപ്പോൾ നാം ക്യാപ്സിക്കം ചേർക്കാറുണ്ട്. വലിയ വില കൊടുത്താണ് പലപ്പോഴും നാം ക്യാപ്സിക്കം വാങ്ങുന്നത്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ കൃഷിചെയ്യാൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല.

നമ്മുടെ വീട്ടുമുറ്റത്തോ ടെറസിലോ ഇത് കൃഷി ചെയ്യാൻ കഴിയും. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നല്ലയിനം ക്യാപ്സിക്കം വിത്തുകൾ നഴ്സറികളിൽ നിന്നോ മറ്റ് കേന്ദ്രങ്ങളിൽ നിന്നോ വാങ്ങാവുന്നതാണ്. നേരിട്ട് വിത്ത് വിതയ്ക്കുന്നതിനെക്കാൾ ചെറിയ തടങ്ങളിൽ പാകി മുളപ്പിച്ച് തെെകൾ മാറ്റി നടുന്നതാണ് നല്ലത്. ഏകദേശം നാല് ആഴ്ചയ്ക്കുള്ളിൽ തെെകൾ മാറ്റിനടാം.

തെെകൾ ചട്ടിയിലോ ഗ്രാേബാഗിലോ നടുന്നതാണ് നല്ലത്. ഇങ്ങനെ നടുമ്പോൾ ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ സമമായി കലർത്തുക. മണ്ണിലെ അമ്ലാംശം കുറയ്ക്കാനും വേരുപടലം ശക്തമാകാനും അല്പം കുമ്മായമോ കുമ്മായപ്പൊടിയോ ചേർക്കാം. ട്രെെക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച വളം ഉപയോഗിക്കുന്നത് വേരുചീയൽ തടയാൻ സഹായിക്കും.

ക്യാപ്സിക്കം ചെടികൾക്ക് മിതമായ ഈർപ്പം ആവശ്യമാണ്. അതിനാൽ ദിവസവും രണ്ടുനേരം ചെടി നനയ്ക്കുക. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. ചെടിവളർന്നുവരുമ്പോൾ കായ്കളുടെ ഭാരം കൊണ്ട് ഒടിഞ്ഞുപോകാതിരിക്കാൻ ചെറിയ കമ്പുകൾ ഉപയോഗിച്ച് താങ്ങ് നൽകണം. നട്ട് 70-80 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കം.


Read Previous

ഒറ്റ മുടി നരയ്ക്കില്ല; വീട്ടുമുറ്റത്തെ ഈ ഇല മതി, മുടി കട്ടക്കറുപ്പാകും

Read Next

കു​ട്ടി​യു​ടെ സ്വർ‌ണ മാല മോഷ്ടിച്ച യു​വ​തി​യു​ടെ​ ​വ​യ​റ്റിൽ മാല കൂടാതെ മറ്റൊരു സാധനം കൂടി,​ അമ്പരന്ന് ഡോക്ടർമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »