മധുര പ്രതികാരം! പിണറായിക്ക് കൈ കൊടുത്ത് എ ഡി തോമസ്


തിരുവനന്തപുരം: ആലപ്പുഴയില്‍ നിന്നുള്ള എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എ ഡി തോമസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്ത് ചെന്ന് കൈപിടിച്ച് അഭിവാദ്യം ചെയ്തു. ഇത് മധുരപ്രതികാരത്തിന്റെ രാഷ്ട്രീയ ചിത്രമായി.

2023 ഡിസംബര്‍ 15ന് നവകേരളയാത്രയുമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ ഡി തോമസിനെ പൊലീസ് പിടിച്ചുമാറ്റിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വാഹനത്തില്‍ നിന്ന് വടിയുമായി ഇറങ്ങി പ്രവര്‍ത്തകരെ തല്ലിയിരുന്നു. തുടര്‍ന്ന് ഇത് വിവാദമായി. ഹൈക്കോടതിയും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്തു. പുനരന്വേഷണത്തിനുള്ള കോടതി ഉത്തരവ് നടപ്പാക്കിയതുമില്ല.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസിനെ ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും സിറ്റിങ് എംഎല്‍എയുമായ ചിത്തരഞ്ജനെ തോല്‍പ്പിച്ചാണ് തോമസ് എംഎല്‍എ ആയത്.


Read Previous

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ പിടി വീണു; കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം, ടേം വ്യവസ്ഥയിലുള്ളവര്‍ക്ക് പണിയാവും

Read Next

പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »