ഓണം കളറാക്കി റിയാദില്‍ ടീം ലുലുവിന്‍റെ ഓണാഘോഷം ; മുഖ്യാതിഥിയായി ഹാരിസ് ബീരാന്‍ എം.പി


റിയാദ് : ലുലു സെന്‍ട്രല്‍ പ്രൊവിന്‍സ് ജീവനക്കാരുടെ ഓണാഘോഷം റിയാദില്‍ നടന്നു. രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ലുലു ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന അദ്ദേഹം ആഘോഷപരിപാടികളില്‍ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ കെഎസ്എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചടങ്ങിൽ മുഖ്യാതിഥി ഹാരിസ് ബീരാനെയും, കമാൽ വരദൂരിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഓണാഘോങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.


Read Previous

സുൽത്താനോണം’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Read Next

ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് മുങ്ങിത്താണു, 44കാരന് ദാരുണാന്ത്യം, ബന്ധു രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »