‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം’; കെ സുരേന്ദ്രന്റെ പദയാത്ര ഗാനം വൈറല്‍, അമളിയില്‍ പൊല്ലാപ്പ് പിടിച്ച് ബിജെപി


തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ അമളിയില്‍ പൊല്ലാപ്പ് പിടിച്ച് ബിജെപി. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,” എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

”ദുരിതമേറ്റു വാടിവീഴും പതിതകോടി

മാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…

പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും

എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ…”എന്ന വരിക്ക് ശേഷം അടുത്ത വരിയാണ് അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ… എന്ന വരിയുള്ളത്. കേന്ദ്ര സര്‍ക്കാരിനെ തന്നെ വിമര്‍ശിക്കുന്ന വരിയാണ് പാട്ടിലുള്ളത്.

https://www.facebook.com/watch/?ref=embed_video&v=385321170898075


Read Previous

മോദിയും മുസ്ലിം രാജ്യങ്ങളും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

Read Next

“കുടുംബോത്സവം 2024”ല്‍ പങ്കെടുക്കുന്നതിനായി അഡ്വ: കെ പ്രവീൺ കുമാര്‍ റിയാദിലെത്തി; ഊഷ്മള സ്വീകരണം നൽകി ഒ.ഐ.സി.സി ഭാരവാഹികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular