മാലിന്യത്തില്‍നിന്നു ലഭിച്ച സ്വര്‍ണക്കമ്മലുകള്‍ തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍



കൊണ്ടോട്ടി (മലപ്പുറം): മാലിന്യത്തില്‍നിന്നു ലഭിച്ച രണ്ടു ജോഡി സ്വര്‍ണക്കമ്മലുകള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍. നഗരസഭയിലെ ചെമ്മലപറമ്പില്‍ മാലിന്യശേഖരണത്തിനിടെ, ഹരിതകര്‍മസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവര്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്.

മാലിന്യങ്ങള്‍ നിറഞ്ഞ കവറുകളില്‍നിന്നാണ് ഇവര്‍ക്ക് കമ്മലുകള്‍ ലഭിച്ചത്. ഉടമ മൂന്നുമാസമായി നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരയുകയായിരുന്നു. നേരത്തെയും മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തിനിടെ ലഭിച്ച വിലപിടിപ്പുള്ള സ്വര്‍ണമോതിരം തിരിച്ചുകൊടുത്ത് കൊണ്ടോട്ടിയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ മാതൃകയായിരുന്നു.


Read Previous

നരേന്ദ്ര ദാഭോല്‍ക്കർ വധം: രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്, മൂന്നുപേരെ വറുതെവിട്ടു

Read Next

നിയമ ഭേദഗതി വരുന്നു: ഇനി ബാങ്ക് ജപ്തിയില്‍ സര്‍ക്കാരിന് ഇടപെടാം; ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular