ഐപിഎൽ ഒക്ടോബര്‍ 15 വരെ നീട്ടാനാകില്ലെന്ന് ബിസിസിഐയോട് ഐസിസി.


ബിസിസിഐയോട് ഐപിഎൽ ഒക്ടോബര്‍ 15 വരെ നീട്ടാനാകില്ലെന്ന് അറിയിച്ച് ഐസിസി. ലഭിയ്ക്കുന്ന വിവരം പ്രകാരം ലോകകപ്പ് 18 ഒക്ടോബറിന് തുടങ്ങുമെന്നതിനാൽ തന്നെ ഐപിഎൽ ഇത്രയും നീട്ടുവാനാകില്ലെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

സെപ്റ്റംബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് ഫൈനൽ നടത്താമെന്നായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. പൂര്‍ണ്ണമായ ഫിക്സ്ച്ചര്‍ ഈ മാസം അവസാനം മാത്രമാകും പുറത്ത് വരുന്നതന്നതിനാൽ തന്നെ ഇനി രണ്ട് മത്സരങ്ങള്‍ നടത്തുന്ന ദിവസങ്ങള്‍ വര്‍ദ്ധിപ്പിച്ച് മത്സര ദിനങ്ങള്‍ കുറയ്ക്കുക എന്ന പോംവഴിയാണ് ബിസിസിഐയുടെ കൈയ്യിലുള്ളത്.


Read Previous

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന അമേരിക്കന്‍ സുപ്രീം കോടതി.

Read Next

ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ് താരങ്ങളുടെ വേതനം കുറച്ചനടപടി: ഇംഗ്ലണ്ട് പര്യടനത്തില്‍ കരാര്‍ ഒപ്പിടാതെ താരങ്ങളുടെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »