ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയതിന്റെ 75-)0 വാർഷികം സമുചിതമായി ആഘോഷിച്ചു റിയാദ് ഇന്ത്യന്‍ എംബസ്സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അംബാസി ഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തിയാതോടെ ദേശിയ ഗാനം മുഴങ്ങി, എംബസി അങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മജിയുടെ പ്രതിമയില്‍ അംബാസിഡര്‍ പുഷ്പാര്‍ച്ചന നടത്തി തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് സന്ദേശം അംബാസിഡര്‍ വായിച്ചു.

ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഇന്ത്യയുടെ സുഹൃത്തുക്കൾക്കുമൊപ്പം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം ആളുകൾ ആവേശകരമായ പങ്കാളിത്തത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്

പതാക ഉയർത്തിയതിന് ശേഷം ഇന്ത്യൻ പ്രവാസികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടിയും നടന്നു. റിയാദിലെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെയും റിയാദിലെ ഇൻ്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെയും വിദ്യാർഥികൾ ദേശഭക്തി പ്രമേയ മാക്കിയ നൃത്തങ്ങൾ അവതരിപ്പിച്ചു.

വൈദേഹി നൃത്തവിദ്യാലയത്തിലെ വിദ്യാർഥി കൾ ക്ലാസിക്കൽ നൃത്തവും തുടർന്ന് ദേശഭക്തി ഗാനവും അവതരിപ്പിച്ചു. കലാപരി പാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള എംബസിയുടെ ഉപഹാരം അംബാസിഡര്‍ ചടങ്ങില്‍ വിതരണം ചെയ്തു
